Important points regarding the longest river in Kerala - Periyar Kerala PSC Study Materials in Malayalam. Major River Valley Projects, Dams, Hydro Electric Projects, Tributaries
പെരിയാർ
Important points regarding the longest river in Kerala - Periyar Kerala PSC Study Materials in Malayalam. Major River Valley Projects, Dams, Hydro Electric Projects, Tributaries.- കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ജലം ഉൾക്കൊള്ളുന്ന നദി കൂടിയാണ് പെരിയാർ.
- ഇതിനാൽ പെരിയാർ കേരളത്തിന്റെ ജീവരേഖ / ജീവനാഡി (Lifeline of Kerala ) എന്നറിയപ്പെടുന്നു.
- ഏറ്റവും കൂടുതൽ പോഷകനദികൾ ( മുല്ലയാർ, മുതിരപ്പുഴ, ചെറുതോണിയാർ, ഇടമലയാർ തുടങ്ങിയവ )
- ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത് പെരിയാറിലാണ്
- ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത് പെരിയാറിലാണ്
- പെരിയാറുമായി യോജിക്കുന്ന ആദ്യത്തെ പോഷകനദിയാണ് മുല്ലയാർ. മുല്ലയാറിലാണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടായ മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് ( 1895 )
- പുതിയ പഠനം അനുസരിച്ച് ഏറ്റവും മലിനമായ നദി പെരിയാർ ആണ് ( മുൻപ് ഇത് ചാലിയാർ ആയിരുന്നു )
[post_ads]
പെരിയാർ അറിയപ്പെടുന്ന മറ്റു പേരുകൾ
- പൂർണ്ണ- ശങ്കരാചാര്യർ ( കാലടി - ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം )
- ചൂർണ്ണി - കൗടില്യൻ / ചാണക്യൻ ( അർത്ഥശാസ്ത്രത്തിൽ )
- ആലുവാപ്പുഴ - എറണാകുളം ജില്ലയിലെ ആലുവയിലൂടെ ഒഴുകുമ്പോൾ പെരിയാർ ആലുവാപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു.
ഒഴുകുന്ന ജില്ലകൾ / നഗരങ്ങൾ / സ്ഥലങ്ങൾ
- ഇടുക്കി , എറണാകുളം
- ഉത്ഭവം - ശിവഗിരി ( ഇടുക്കി )
- പതനം - വേമ്പനാട് കായൽ/ കൊടുങ്ങല്ലൂർ കായൽ ( എറണാകുളം )
- മലയാറ്റൂർ പള്ളി - ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രം
- കാലടി - ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം
- അദ്വൈതാശ്രമം - ആലുവ
- പെരിയാർ വന്യമൃഗ സംരക്ഷണ കേന്ദ്രം ( Periyar Wildlife Sanctuary )
- തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം ( Thattekadu Bird Sanctuarya )
പ്രധാന നദീതട പദ്ധതികൾ/ അണക്കെട്ടുകൾ
ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളും പെരിയാറിൽ തന്നെയാണ്.
- ഇടുക്കി ആർച്ച് ഡാം - കേരളത്തിലെ ഏറ്റവും വലിയ ആർച്ച് ഡാം പെരിയാറിലാണ്
- കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിലാണ്
- കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ചെങ്കുളവും പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിലാണ്
- മറ്റു പ്രധാന ജലവൈദ്യുത പദ്ധതികൾ - പന്നിയാർ, നേര്യമംഗലം, ലോവർ പെരിയാർ
[post_ads_2]
COMMENTS