Kerala Geography Basic Facts Related to Rivers Periyar and Bharathappuzha. Tributaries, Important Projects and Dams
കേരളത്തിലെ നദികൾ
കേരളത്തിലൂടെ 44 നദികൾ ഒഴുകുന്നുണ്ട്
41 നദികൾ പടിഞ്ഞാറോട്ട് ഒഴുകുമ്പോൾ 3 നദികൾ കിഴക്കോട്ടാണ് ഒഴുകുന്നത് . കബനി , ഭവാനി, പാമ്പാർ എന്നീ നദികളാണ് കിഴക്കോട്ടൊഴുകുന്നത്.
PSC യുടെ സിലബസ് അനുസരിച്ചു നദികളും നദീതട പദ്ധതികളും നാം തീർച്ചയായും പഠിച്ചിരിക്കണം. നിങ്ങൾക്ക് 2 മുതൽ 5 വരെ മാർക്ക് ഈ ഭാഗത്തുനിന്നും ലഭിച്ചേക്കാം.
കേരളത്തിലെ നദികളെ കുറിച്ച് പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നദികളുടെ ഉത്ഭവ സ്ഥാനം ( Source ), പതനം ( Mouth ) എന്നിവ അറിഞ്ഞിരിക്കണം
- പ്രധാനപ്പെട്ട പോഷകനദികൾ ( Tributaries )
- നദിയിലെ പ്രധാനപ്പെട്ട നദീതട പദ്ധതികളും അണക്കെട്ടുകളും
- നദി ഒഴുകുന്ന പ്രധാനപ്പെട്ട നഗരങ്ങളും സ്ഥലങ്ങളും
നദികൾ ഒറ്റനോട്ടത്തിൽ
ഏറ്റവും നീളം കൂടിയ നദി - പെരിയാർ ( 244 km / 152 മൈൽ )
ഏറ്റവും നീളം കുറഞ്ഞ നദി - മഞ്ചേശ്വരം പുഴ ( 16 km - കാസറഗോഡ് )
കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കൂടിയ നദി - കബനി
കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും നീളം കുറഞ്ഞ നദി - പാമ്പാർ
കേരളത്തിന്റെ തെക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന നദി - നെയ്യാർ
കേരളത്തിന്റെ വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന നദി - മഞ്ചേശ്വരം പുഴ
പ്രധാനപ്പെട്ട നദികൾ
PSC പരീക്ഷയ്ക്ക് വളരെയേറെ പ്രാധാന്യമുള്ള നദികളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഓരോ നദിയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ നദിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും.
പമ്പ
ചാലിയാർ
ചാലക്കുടിപ്പുഴ
കബനി
ഭവാനി
പാമ്പാർ
മറ്റു പ്രധാനപ്പെട്ട നദികൾ ( PSC മുൻപ് ചോദിച്ചിട്ടുള്ള നദികൾ )
മുൻവർഷങ്ങളിലെ ചോദ്യങ്ങൾ
Test 5
COMMENTS