Important points to remember about the river Bharathappuzha for all Kerala PSC Examination Study Materials
ഭാരതപ്പുഴ
After Periyar river, next important river you should study is Bharathappuzha. Important Dams constructed in the river bharathappuzha, irrigation projects, tributaries are discussed here.- കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് ഭാരതപ്പുഴ ( 209 km ). ഭാരതപ്പുഴയുടെ ആകെ നീളം 250 km ആണ്. 41 km തമിഴ്‌നാട്ടിൽ ആണ്.
- ഭാരതപ്പുഴ ഉത്ഭവിക്കുന്നത് ആനമലയിലാണ്
- പൊന്നാനിയിൽ വച്ച് അറബിക്കടലിൽ പതിക്കുന്നു.
- ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ളത് ഭാരതപ്പുഴയിലാണ്.
ഭാരതപ്പുഴ അറിയപ്പെടുന്ന മറ്റു പേരുകൾ
- നിള
- കേരളത്തിന്റെ നൈൽ
- പൊന്നാനിപ്പുഴ
- കേരള ഗംഗ
- ശോകനാശിനിപ്പുഴ - തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് ( ഭാരതപ്പുഴയുടെ പോഷക നദിയായ കണ്ണാടിപ്പുഴയും ശോകനാശിനിപ്പുഴ എന്നറിയപ്പെടുന്നുണ്ട്)
- പേരാർ - പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്
- [message]
- Important
- നിളയുടെ കഥാകാരൻ - എം ടി വാസുദേവൻനായർ
നിളയുടെ കവി - പി കുഞ്ഞിരാമൻനായർ
ഒഴുകുന്ന ജില്ലകൾ / നഗരങ്ങൾ / സ്ഥലങ്ങൾ
- പാലക്കാട്, മലപ്പുറം, തൃശൂർ
- തിരുനാവായ - മാമാങ്കം നടന്നിരുന്ന സ്ഥലം
- കിള്ളിക്കുറിശ്ശിമംഗലം - കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം
- കേരളകലാമണ്ഡലം ( ചെറുതുരുത്തി )
പ്രധാന നദീതട പദ്ധതികൾ/ അണക്കെട്ടുകൾ
- മലമ്പുഴ ഡാം - ഭാരതപ്പുഴയിലെ ഏറ്റവും വലിയ അണക്കെട്ട്
പോഷകനദികൾ
- തൂതപ്പുഴ
- ഗായത്രിപ്പുഴ
- കണ്ണാടിപ്പുഴ
- കല്പാത്തിപ്പുഴ
- ഗായത്രിപ്പുഴയും ഭാരതപ്പുഴയും യോജിക്കുന്നത് - മായന്നൂർ ( തൃശൂർ)
- കണ്ണാടിപ്പുഴയും ഭാരതപ്പുഴയും യോജിക്കുന്നത് - പറളി ( പാലക്കാട്)
- സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന ഭാരതപ്പുഴയുടെ പോഷക നദിയാണ് തൂതപ്പുഴ
- തൂതപ്പുഴയുടെ പ്രധാന പോഷക നദിയാണ് കുന്തിപ്പുഴ
COMMENTS